നീർനിലങ്ങളിൽ അടിമയാരു ഉടമയാരു
നീലങ്ങളായിരം വെളിയിൽ തിരിച്ചതാര്?
തിരിച്ച വെളിയിൽ കുളം മുടിച്ചതെത്രപേര്?
മുതുകു കുനി തലകൾ താണുമിനിയും എത്ര നാള്? (x2)
നീ പിറന്ന മണ്ണിൽ നിന്നെ കണ്ടാൽ വെറുപ്പ്
പണിയെടുത്ത മേനി വെയിൽ കൊണ്ട് കറുപ്പ്
നിൻ്റെ ചാലയിൽ എരിയുന്നില്ല അടുപ്പ്
പിഞ്ചു കുഞ്ഞവൾ അരവയറിൽ കിടപ്പ്
രാത്രി പകലാക്കി പണിയെടുത്തു നടുവൊടിഞ്ഞു
ചോര നീരാക്കി നീർ മുഴുവൻ വറ്റി വാർന്നു
നാട് നഗരമാക്കി കൂടു കൂടാരമാക്കി
മണ്ണു പൊന്നാക്കി പൊന്നു നിനക്കന്യമാക്കി
പൊന്നു കട്ടവൻ പിടഞ്ഞുവീണു ചോര തുപ്പി
നീതി കെട്ടവൻ ഇരുട്ടറയിൽ തല തപ്പി
പൊന്നും നീതിയും
വിളച്ചെടുത്ത ഭൂമിയും
വിളിച്ചു കേണ സ്വാമിയുംവെളിച്ചമുള്ള ഭാവിയും
നീ നേടിയില്ല എങ്കിലും നീ വാടിയില്ല
അഗ്നിയിൽ കുരുത്ത് കണ്ണീരാഴിയിൽ കുളിച്ചു
തുണ്ടു മണ്ണിനയ് കൊതിച്ചു
മണ്ണു നിന്നെ ചതിച്ചു
പിന്നിലാരോ കളിച്ചു
നീതി പണ്ടേ മരിച്ചു
പണ്ടേ മരിച്ചു (x2)
