Thursday, 22 May 2025

Vada Veda song lyrics Malayalam film narivetta

 


Lyrics 

അഞ്ചനാട്ട് കോയിമയും കൂടി ലച്ച വന്താൽ (2)

പത്ത്നാട് കോയിമയും കൂടി കൂടി ലച്ച വന്താൽ

പാട്ടനേ കൂട്ടനേ മണ്ണു കാത്തോനേ

കാട്ടിലും കാറ്റിലും ചോര വാർത്തോനേ

ഇതു വിധീ എന്നു കരുതി

ചെറു കാടു പൊറുക്കുമോ

പിറവിടം ബലമകലം കൂടുമോ ഇനി

വേടാ വാടാ

കാട്ടു മരത്തിൻ്റെ മനം മുറിഞ്ഞേ

കാക്കി ഭൂതങ്ങൾ വല നിറഞ്ഞേ

യന്ത്ര തോക്കുകൾ മന്ത്രമോതുമ്പോൾ

അമ്മക്കിളി കരഞ്ഞേ 


കാട്ടു മരത്തിൻ്റെ മനം മുറിഞ്ഞേ

കാക്കി ഭൂതങ്ങൾ വല നിറഞ്ഞേ

യന്ത്ര തോക്കുകൾ മന്ത്രമോതുമ്പോൾ

അമ്മക്കിളി കരഞ്ഞേ 

വനമകളൊരുത്തീ നിൻ്റെ മാറുതുളഞ്ഞല്ലോ

മനവും തകർന്ന് പെരുങ്കാട് കരഞ്ഞല്ലോ

മലയിൽ ഉരുവെടുക്കും അരുവിരളം നിറഞ്ഞു അറുകം പുൽ കരിഞ്ഞല്ലോ

പൂങ്കാവനത്തിലല്ലോ പോര് അത് കാണാൻ കൊതിച്ചോരെല്ലാം ആര്

ഇന്ന് ചത്തു നീതിക്കൊപ്പം നേര് കുരുതിക്ക് കൂട്ടുനിന്നവര് ആര്

വനക്കിളിയെ വരക്കിളയെ

മനിതൻ അര മരത്തിൻ മനമില്ല യേ

സ്ഥലവും കൊണ്ട് തപ്പിയെടുത്തവരും ഇന്ന് മതില് കെട്ടി കീറി മുറിച്ചവരും

ചതി മറന്നോ മറന്നോ എന്നെ മറന്നോ എൻ്റെ ചോരചരിതമീ മണ്ണിലലിഞ്ഞോ 

ഓ .... ഓ...


വേടാ വാടാ

ഓരോ ചെടിക്കും ഓരോ ഉയിരിൻ

അതിൻ വേരോടും ഈവിനുമൊരുഉയിരിൻ

മനിതനുയിരുമതു പോലല്ലേ

അതു പുരിയാനുമീനാൾ നീളല്ലേ

ഓരോ കഥയ്ക്കും ഓരോ പൊരുളും

നിൻറെ നീറും കഥയ്ക്കുമേലെ ഇരുളിൽ

നീരും നീവുമി നി പകലല്ലേ 

അതിൽ നീതി സൂര്യനോ എരിയില്ലേ

വനക്കിളിയെ മരക്കിളയെ

മനിതൻ അര മരത്തിൻ മനമില്ല യേ

വനക്കിളിയെ മരക്കിളയെ

മനിതൻ അര മരത്തിൻ മനമില്ല യേ

വനക്കിളി വനക്കിളി മരക്കിളയെ

Friday, 2 May 2025

ആന Song lyrics Malayalam

 


മലയാത്താ മനുഷ്യൻ കുഴിച്ച കുഴിയിൽ ഞാൻ വീണു പോയി ജീവൻ കയ്യിൽ പിടിച്ചു കിടക്കുകയാണ് ഒന്നു വരൂ

നിൻറെ ഹൃദയത്തിനോ ഇത്ര കടലാഴം

ഈ കൊച്ചു മനസ്സിലോ ഇത്ര ഭാരം ഭാരം

തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം

ആരാലും കഴിയുമോ നിനക്ക് നീ താൻ പകരം

നിൻറെ ഹൃദയത്തിനോ ഇത്ര കടലാഴം

ഈ കൊച്ചു മനസ്സിലോ ഇത്ര ഭാരം ഭാരം

തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം

ആരാലും കഴിയുമോ നിനക്ക് നീ താൻ പകരം

ഒരു കാട്ടിൽ ഒരു കുട്ടിയാന അമ്മയോടൊപ്പം സന്തോഷത്തോടെ വിഹരിച്ചിരുന്നു സന്തോഷത്തോടെ

ആകാശത്തൊരു താരകം ഇല്ലാതായി പോയാൽ ആരറിയാൻ

ഒരു നൂറു കിളികളിൻ കൂട്ടത്തിൽ ഒരു ചിറകിൻ വേദന ആരറിയാൻ

നൂറു പൂക്കളിന്‍ തോട്ടത്തിൽ ഒരു കളയിൻ കഥ അത് ആരു പറയാൻ

ജീവിതമെന്നൊരു ഓട്ടത്തിൽ വീണുപോയവരെ ആര് നിനയ്ക്കാൻ

വിട്ടുകളയല്ലേ വീരാ വിട്ട് കളയല്ലേ

എന്നെ ആർക്കും മഴുവിനും ഉടലിൻ മീതെ തണൽ വിരിക്കും കനിയൂറ്റി പശിയടക്കും

എന്നെ എരിക്കാൻ കൊളുത്തി വിട്ട തീയിൽ

ഞാൻ വിളക്കുമരം പോലെ പലയാനത്തിനും കരതെളിക്കും

ഇരുളിൽ താനെൻ പിറപ്പ്

ഇരുളിൽ തന്നെ മരിപ്പ്

ഇടയിൽ വാഴും വാഴ്വിലെ

ഞാനും വെട്ടം കാണും ഉറപ്പ്

ഞാനെന്തേ വനത്തിൽ ആനയെ പോലെ അലഞ്ഞു

വാരിക്കുഴി അതിൽ വീണു മനം മുറിഞ്ഞു

നാട്ടുമൃഗങ്ങളാൽ നായാടപ്പെട്ടു കാട്ടിൽ

യന്ത്രങ്ങൾ മുരണ്ടു ജന്തുക്കൾ വിരണ്ടു

അമ്മ കാത്തിരിക്കുന്നു കാട്ടിൽ നിന്നും വന്ന കാറ്റതു പറഞ്ഞു എനിക്ക് പോകണം എനിക്ക് പോയേ പറ്റൂ

നിൻറെ ഹൃദയത്തിനോ ഇത്ര കടലാഴം

ഈ കൊച്ചു മനസ്സിലോ ഇത്ര ഭാരംഭാരം

തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം

ആരാലും കഴിയുമോ നിനക്ക് നീ താൻ പകരം

നിൻറെ ഹൃദയത്തിനോ ഇത്ര കടലാഴം

ഈ കൊച്ചു മനസ്സിലോ ഇത്ര ഭാരം ഭാരം

തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം

ആരാലും കഴിയുമോ നിനക്ക് നീ താൻ പകരം

നായാട്ടിന് നരബലി ഇര നീ ഞാൻ lyrics Malayalam

 



നായാട്ടിന് നരബലി ഇര നീ ഞാൻ

കാട്ടിൽ നരി തേടും മുയൽ നീ ഞാൻ

പോരിൽ തേരു തകർന്നുടവാൾ ഉടഞ്ഞ മാവീരർ നീ ഞാൻ

മഴ നീരു വീഴുവാൻ കാത്തിരുന്ന പല കാട്ടുപൂക്കളിൻ വേരു കരിഞ്ഞു

വ്യവസ്ഥകൾ പെരുമ്പാമ്പ് പോൽ വരിഞ്ഞതിൽ നാം മാപ്പാഉടഞ്ഞു

ഈ ഭൂമി പന്തതിൽ ആദിയും അന്തിയുമില്ലാതെ നാം അലഞ്ഞു

നാം ചോര ചൂരടിച്ചു പല വേട്ട നായ്ക്കളോ പുറകെ അലഞ്ഞു

പതിയെ എന്നുയിരൊരു ചാലായ് പുഴയായി കടലായി സർവ്വം നിറഞ്ഞു

ആഴക്കടലു കടന്നതിലലയിൽ മിച്ചം നുരയായി മറഞ്ഞു

പതിയെ എന്നുയിരൊരു ചാലായ് പുഴയായി കടലായി സർവ്വം നിറഞ്ഞു


ആഴക്കടലു കടന്നതിലലയിൽ മിച്ചം നുരയായി മറഞ്ഞു

നായാട്ടിന് നരബലി ഇര നീ ഞാൻ

കരകാട്ടിൽ നരി തേടും മുയൽ നീ ഞാൻ

പോരിൽ തേര് തകർന്നുടവാൾ ഉടഞ്ഞ മാവീരർ നീ ഞാൻ

പോരിൽ തേരു തകർന്നുടവാൾ ഉടഞ്ഞ മാവീരർ

ഒരു കാട്ടുചെടിയിലയിൽ പ്രാണൻ പൊതിഞ്ഞ്

ഇരവും പകലും അത് കാക്കാൻ കിണഞ്ഞ്

പാതിരാത്രിയിൽ ഭീതി പടർന്നീ മഴക്കാടുകൾ

തീയിൽ അമർന്നൊരു കാട്ടുചെടിയിലയിൽ പ്രാണൻ പൊതിഞ്ഞ് ഇരവും പകലും അത് കാക്കാൻ കിണഞ്ഞ് പാതിരാത്രിയിൽ ഭീതി പടർന്നി മഴക്കാടുകൾ തീയിലമർന്ന്

കാർമേഘം

താഴെ ചെറു പറവകളായ് നാം എങ്ങോ പറന്ന്

പുൽനാമ്പിൻ മേലെ ഒരു ജലതുള്ളി പോൽ പ്രാണൻ ഇരുന്ന്

 കരകാടുകളഖിലലോകവും ആശകളും നാം പണ്ടേ മറന്ന്

കഴുമരമതിലഭയം തേടി കനവുകളും മണ്ണോടു മറഞ്ഞ്

നായാട്ടിന് നരബലി ഇര നീ ഞാൻ

കാട്ടിൽ നരി തേടും മുയൽ നീ ഞാൻ

പോരിൽ തേര് തകർന്നുടവാൾ ഉടഞ്ഞ മാവീരർ നീ ഞാൻ

ഞാൻ ഞാൻ ഞാൻ

എരിതീയിൽ ഉരുകി ഉരുകി എന്നുയിര് കുരുതി കുരുതി

പതിയെ ചുടുനീർ പരന്നത് കൂണുറുമ്പു പരതി


എരിതീയിൽ ഉരുകി ഉരുകി എന്നുയിര് കുരുതി കുരുതി

പതിയെ ചുടുനീർ പരന്നത് കൂണുറുമ്പു പരതി


കാർമേഘം താഴെ ചെറു പറവകളായ് നാം എങ്ങോ പറന്ന്

പുൽനാമ്പിൻ മേലെ ഒരു ജലത്തുള്ളി പോലെ പ്രാണൻ ഇരുന്ന്


കരകാടുകളഖിലലോകവും ആശകളും നാം പണ്ടേ മറന്ന്

കഴുമരമതിലഭയം തേടി കനവുകളും മണ്ണോടു മറഞ്ഞ്

നായാട്ടിന് നരബലി ഇര നീ ഞാൻ

കാട്ടിൽ നരി തേടും മുയൽ നീ ഞാൻ

പോരിൽ തേര് തകർന്നുടവാൾ ഉടഞ്ഞ മാവീരർ നീ ഞാൻ

ആരാണ്ടെട നീയിന്നെട കോറോത്തെ രവീ lyrics Malayalam

 



ആരാണ്ടെട നീയിന്നെട

കോറോത്തെ രവീ


നാടിന്നും വീടിന്നും അധികപ്പറ്റോ

മണ്ണെല്ലാം ആരാരുടെ മണ്ടച്ചാരേ

സ്വന്തം തല സ്വന്തം കാൽ കത്തും മരമേ


നീ അകമേ നീറി നീറിപ്പുകയ്

തീച്ചുടലയാള്

പൊള്ളത്തടിമേൽ

വിറക് നീ കാട് വസന്തർത്തു നീ

ശരം വില്ല് കാട്ടാളനുമേ ക്രൗഞ്ചവുമേ


കോറോത്തെ രവീ

മാളത്തിലെലീ

പാമ്പു ഫണം നീർത്തുന്നതു കാണുന്നില്ലേ

കൈക്കോട്ടെടെടാ

തടമെടുക്കെടാ


അകമടിച്ചു പുറമടിച്ചു വെടിപ്പാക്കെടാ

ആരാന്റെ മലമ്പള്ളേ പൊന്തുന്നോറേ വെയി-

ലേറുന്നുണ്ടപ്പ നീറുന്നുണ്ടപ്പ

ഊരോ പൊള്ളണപ്പാ


കീഴോര കണ്ടത്തില് 

കള്ളം കൊയ്യുന്നോറേ, തീ

പാറുന്നുണ്ടപ്പ

കണ്ണീന്നാന്നപ്പ

ഉള്ളം വേവുന്നപ്പാ


ഒലികളുറവെടുക്കും മലമേലേ

മഴമുകിലുമാല


ചെരുവിലെ നനവിലചെടി തരുവ്

ഹരിതമാർന്ന മേട്


അവിടെ നിറയെ നുരയും

മീൻ ആമ പന്നി പക്ഷി 

ജന്തുക്കളെ സ്വന്തം ഉയിർ

ബന്ധുക്കളെ മാലോകരെ


ഉടലുചിറകു സകല-

മൊന്നോടരിഞ്ഞിട്ടതും

കരകടൽകുരൽസഹിത-

മാർത്ത്യാൽ ഭക്ഷിച്ചതും ...


ചുടുനിണ-

ച്ചായായായായായായേ ...

തന്തതായമാരേ ചോര ...

മണ്ണു ചോര പുണ്ണു ചോര


(പ്രസംഗം)


നീയല്ലോ തീ

കടയുമരിയ പറവ

ഉള്ളുനൊന്തുണർന്നൊരോർമ്മ


കുതിയുമരിയ പറവ

കാലുവെന്തു പായുമോർമ്മ


പുതിയ ചിറകിനുറവ

കാറ്റെഴും കിനാവറ

മഴയിലും വെറിയിലും

മലയിടിഞ്ഞ പ്‌രാന്തിലും


അറിയണമവർ 

പണിത ഗോപുരങ്ങൾ

പൊയ്യ് പൊയ്യ്


അറിയണമവർ

തെരുവിലലറു-

മറിവ് പൊയ്യ് പൊയ്യ്


പ്രകൃതി പകരുമലിവ്

മാത്രമേ പൊരുള് പൊരുള്

അരക്കില്ലമേ

പോ പോ പോ പോ പോയ്

തുലയ് പോയ്


മൂവന്തിയും രാവും പോയീന്

കണ്ടങ്കൊത്താൻ ബന്നീന്

സൂര്യങ്കുഞ്ഞൻ ചേറീ മുങ്ങീറ്റ്


കണ്ടൂറായ്

തോറും കണ്ടീന്, ഓറ്

മോറ് നോക്കുമ്പം ഉള്ളം 

തുള്ളും തണ്ണീര്


മാരിയും കാറും മാഞ്ഞീന്

തെക്ക്ന്നെത്തീ തെന്നല്

വേനക്കന്ന് പൂട്ടും തേരേറീ


കാറ്റോല കൊണ്ട് വീശീന് 

ഞാറ് നീറ്റി നടുമ്പം വേർത്ത്

പൊന്തും പൊഞ്ഞാറ്


പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്

പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്


കീഞ്ഞ് കീഞ്ഞ് കീഞ്ഞ് കീഞ്ഞ് 

കീഞ്ഞ് കീഞ്ഞ് കീഞ്ഞ് കീഞ്ഞ്


കേരിക്കേരിക്കേരിക്കേരി

കേരിക്കേരിക്കേരിക്കേരി


പാറിപ്പാറിപ്പാറിപ്പാറി

പാറിപ്പാറിപ്പാറിപ്പാറി

വിയർപ്പു തുന്നിയിട്ട കുപ്പായം lyrics

 



വിയർപ്പു തുന്നിയിട്ട കുപ്പായം - അതിൽ

നിറങ്ങളൊന്നുമില്ല, കട്ടായം

കിനാവുകൊണ്ടു കെട്ടും കൊട്ടാരം - അതിൽ

മന്ത്രി നമ്മൾ തന്നെ രാജാവും


ചെറിയ ഭൂമിയല്ലേ വിധിച്ചത് നമുക്ക്

ഉച്ചിക്കിറുക്കിൽ നിന്നുയരത്തിൽ പറക്ക്

ചേറിൽ പൂത്താലും താമര കണക്ക്

ചോറു പോരേ മണ്ണിൽ ജീവിക്കാൻ നമുക്ക്


കദന കഥയൊന്നും അറിയാത്ത കൂട്ടം

കുരങ്ങു കരങ്ങളിലോ പൂന്തോട്ടം

വയറു നിറയ്ക്കാനല്ലേ നെട്ടോട്ടം

വലയിലൊതുങ്ങാത്ത പരലിൻ കൂട്ടം


കുരുവി കൂട്ടുംപോലെ കൂട്ടിയല്ലോ മുക്കാത്തുട്ട്

കുതിര പോലെ പാഞ്ഞ് വേണ്ടതെല്ലാം പുല്ല്ക്കെട്ട്

കയറുവിട്ട കാളജീവിതമോ ജെല്ലിക്കെട്ട്

കണ്ണൂമൂടിക്കെട്ടി ഉണ്ടാക്കുന്ന ഇരുട്ട്


കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ


കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ


ഉച്ചിവെയിലത്ത് മാടുപോലെ ഉഴച്ചിട്ട്

അന്തി മയങ്ങുമ്പോൾ ആടി കള്ളുകുടിച്ചിട്ട്

പിച്ച വെച്ചതെല്ലാം പെരിയാറിൻ മടിത്തട്ട്

കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്


ആരു കാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട്

കണ്ണുനീരു പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്

തുച്ഛ ജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട്

ഒടുക്കം മരിക്കുമ്പോ ആറടി മണ്ണു സ്വത്ത്


പിടിച്ചതെല്ലാം പുലിവാല് ടാ

കാണ്ടാമൃഗത്തിന്റെ തോല് ടാ

അഴുക്കിൽ പിറന്നവരാണെടാ അഴി-

മുഖങ്ങൾ നീന്തുന്ന ആളെടാ


പകലു പറന്നതു പോയെടാ

ഇരവു നമുക്കുള്ളതാണെടാ

പദവി, പണമൊന്നും വേണ്ടെടാ - ഇത്

ഉരുക്കു ഗുണമുള്ള തോലെടാ


വിയർപ്പു തുന്നിയിട്ട കുപ്പായം - അതിൽ

നിറങ്ങളൊന്നുമില്ല, കട്ടായം

കിനാവുകൊണ്ടു കെട്ടും കൊട്ടാരം - അതിൽ

മന്ത്രി നമ്മൾ തന്നെ രാജാവും


ചെറിയ ഭൂമിയല്ലേ വിധിച്ചത് നമുക്ക്

ഉച്ചിക്കിറുക്കിൽ നിന്നുയരത്തിൽ പറക്ക്

ചേറിൽ പൂത്താലും താമര കണക്ക്

ചോറു പോരേ മണ്ണിൽ ജീവിക്കാൻ നമുക്ക്


കദന കഥയൊന്നും അറിയാത്ത കൂട്ടം

കുരങ്ങു കരങ്ങളിലോ പൂന്തോട്ടം

വയറു നിറയ്ക്കാനല്ലേ നെട്ടോട്ടം

വലയിലൊതുങ്ങാത്ത പരലിൻ കൂട്ടം


കുരുവി കൂട്ടുംപോലെ കൂട്ടിയല്ലോ മുക്കാത്തുട്ട്

കുതിര പോലെ പാഞ്ഞ് വേണ്ടതെല്ലാം പുല്ല്ക്കെട്ട്

കയറുവിട്ട കാളജീവിതമോ ജെല്ലിക്കെട്ട്

കണ്ണൂമൂടിക്കെട്ടി ഉണ്ടാക്കുന്ന ഇരുട്ട്


കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ


കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ


ഉച്ചിവെയിലത്ത് മാടുപോലെ ഉഴച്ചിട്ട്

അന്തി മയങ്ങുമ്പോൾ ആടി കള്ളുകുടിച്ചിട്ട്

പിച്ച വെച്ചതെല്ലാം പെരിയാറിൻ മടിത്തട്ട്

കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്


ആരു കാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട്

കണ്ണുനീരു പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്

തുച്ഛ ജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട്

ഒടുക്കം മരിക്കുമ്പോ ആറടി മണ്ണു സ്വത്ത്


പിടിച്ചതെല്ലാം പുലിവാല് ടാ

കാണ്ടാമൃഗത്തിന്റെ തോല് ടാ

അഴുക്കിൽ പിറന്നവരാണെടാ അഴി-

മുഖങ്ങൾ നീന്തുന്ന ആളെടാ


പഌഉ പറന്നതു പോയെടാ 

ഇരവു നമുക്കുള്ളതാണെടാ

പദവി, പണമൊന്നും വേണ്ടെടാ - ഇതൊരു 

ഉരുക്കു ഗുണമുള്ള തോലെടാ


കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ


കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ


പെരിയാറിന്നരുമകളല്ലെ - കാൽ

തൊടും മണ്ണെല്ലാം മലിനമല്ലേ

അടയാളങ്ങൾ ഉടഞ്ഞവരല്ലേ

ശ്വസിച്ചതെല്ലാം പുകപടലമല്ലേ


പെരിയാറിന്നരുമകളല്ലെ - കാൽ

തൊടും മണ്ണെല്ലാം മലിനമല്ലേ

അടയാളങ്ങൾ ഉടഞ്ഞവരല്ലേ

ശ്വസിച്ചതെല്ലാം പുകപടലമല്ലേ


ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ - കൂടെ

പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ

ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ - കൂടെ

പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ


പെരിയാറിന്നരുമകളല്ലെ - കാൽ

തൊടും മണ്ണെല്ലാം മലിനമല്ലേ

അടയാളങ്ങൾ ഉടഞ്ഞവരല്ലേ

ശ്വസിച്ചതെല്ലാം പുകപടലമല്ലേ


 

സിറിയ നിൻ മാറിലെ മുറിവിൽ lyrics Malayalam

 


സിറിയ നിൻ മാറിലെ മുറിവിൽ

  ചോരയൊലിപ്പതിൽ ഈച്ചയരിപ്പൂ

കൊറിയ നിൻ മീതേ

കഴുകൻമാർ പറപ്പൂ കാവലിരിപ്പൂ

മതമിരുളിൽ ഭാരതാമ്പയോ

വെട്ടം തെറ്റിയലഞ്ഞു നടപ്പൂ

മെക്സിക്കൻ കനവുകാളായിരം

ഒരു മതിലാലെ ആരു തടുപ്പൂ

ഇളങ്കയിൽ പുലികൾ ഇനിയും

ദാഹം മാറാത്തോടി നടപ്പൂ

കോംഗോ നിൻ ഘനികളിളായിരം

കുരുന്നു ജീവൻ നൊന്തു മരിപ്പൂ


ഞാൻ വാഴുന്നിടം ഞാൻ വാഴുന്നിടം

ഞാൻ വാഴുന്നിടം ഞാൻ വാഴുന്നിടം


സോമാലിയൻ ബാല്യങ്ങൾ കുടിനീരു  തേടി

പല കാതം താണ്ടി

മ്യാൻമാറിൽ ബുദ്ധൻ ആയുധമേന്തി

ചുടുചോര മോന്തി


ആമസൺ വീര നിന്നുടെ മാറു തുളഞ്ഞതിൽ കാട് കരഞ്ഞു

ആഫ്രിക്കൻ പോർക്കളങ്ങളിൽ

ആൺമകനുയിരിനായ് അമ്മ കരഞ്ഞു

ആർട്ടിക്കിൽ പണിമലയുരുകി

കടലുനിറഞ്ഞതിൽ കരകൾ മറഞ്ഞു

ന്യൂയോർക്കിൽ മണ്ണിൻ മകനിൻ

മൂച്ചു നിലച്ചത്തിൽ പോരു നടന്നു

പാലസ്തീൻ പാലനൂറായി

പലായനം ഒരു പതിവായ് മാറി

ചീന നിൻ ചെങ്കെടി താഴെ

ഖുറാൻ എരിഞ്ഞതിൻ മണം പരന്നു


മലാക്കിൽ കണ്ണീർ വീണതിൽ

എന്നെ പെറ്റതായ് ഭൂമി കരഞ്ഞു

പൊള്ളയ്ക്കു നീ പാടാപ്പാട്ടുകൾ

ആരതി മണ്ണിൽ കാത്ത് തിരഞ്ഞു

ആസിഫയിനറയടുക്കുവാൻ

ഭഗവാൻ പോലും കാവലിരുന്നു

ഐയ്ലൻ നിൻ കുഞ്ഞിക്കാലുകൾ

കണ്ണീർ കടലിൻ ആഴമളന്നു

ഐയ്ലൻ നിൻ കുഞ്ഞിക്കാലുകൾ

കണ്ണീർ കടലിൻ ആഴമളന്നൂ

ഐലൻ നിൻ കുഞ്ഞിക്കാലുകൾ

കണ്ണീർ കടലിൻ ആഴമളന്നു

ഭൂമി ഞാൻ വാഴുന്നിടം

ഭൂമി ഞാൻ വാഴുന്നിടം

ഭൂമി ഞാൻ വാഴുന്നിടം

അനുദിനം നരകമൊയ് മാറുന്നിടം


ഭൂമി ഞാൻ വാഴുന്നിടം

ഭൂമി ഞാൻ വാഴുന്നിടം

ഭൂമി ഞാൻ വാഴുന്നിടം

അനുദിനം നരകമായ് മാറുന്നിടം


ഭൂമി ഞാൻ വാഴുന്നിടം

ഭൂമി ഞാൻ വാഴുന്നിടം

ഭൂമി ഞാൻ വാഴുന്നിട്

അനുദിനം നരകമായ് മാറുന്നിടം

തോളു തോളോട് തോൾ ചേർന്ന് പോരാടിടാം lyrics

 


വാ

തോളു തോളോട് തോൾ ചേർന്ന് പോരാടിടാം

തീയായിടാം

അതിർത്തികൾ തകർത്തിടാൻ വാ

വീണാൽ എരി നക്ഷത്രമായി വീണിടം

അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടാം

മടക്കിവെച്ച പുസ്തകത്തിലെ മൂർച്ഛയുള്ള വാക്കു എടുത്തു തോക്കുകൾ അറിഞ്ഞിടാൻ വാ

വീണാൽ എരി നക്ഷത്രമായി വീണിടാം

അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടം

വീണാൽ എരി നക്ഷത്രമായി വീണിടം

അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടാം

വാ....

കനൽ കൊതിച്ചവർക്കു ഒറ്റമരക്കാടാകാം

വരണ്ട ചത്ത മണ്ണിൽ ഒറ്റ തുള്ളി മഴയാകാം

ഇരുണ്ട പാതയിൽ ഒരു നുറുങ്ങുവെട്ടം ആകാം

നിശബ്ദരായവർക്ക് ശബ്ദമായി മാറി.. നീ വാ..

അഴിക്കലിൽ വാക്കുകൾ അടങ്ങുകില്ല ഒടുങ്ങുകില്ല

ആൾ മരിച്ചുപോകിലും ആശയം മരിക്കുകില്ല

തലനരച്ച പോത്തിലും മാനം അതിൽ ഒരു നരയതില്ല

മെയ് തളർന്ന പോത്തിലും പോയി വളർന്ന കഥയതില്ല

വാ..

എവിടെ മർദ്ദനങ്ങൾ അവിടെ ഉയരണം കരങ്ങൾ

എവിടെ വർഗ്ഗവാദം അവിടെ ഉയരണം സ്വരങ്ങൾ

എവിടെ മനിതൻ അടിമ അവിടെ വിപ്ലവങ്ങൾ ആകണം

എവിടെ ചങ്ങലകൾ അവിടെ കൂട്ടങ്ങളായി വാ

പോർക്കളം ഈ പാരിൽ വാഴുവാൻ ധീരൻ ആവണം

പേമഴക്ക് മേൽ പരുന്തു പോലെ നാം പാറണം

ഇരകളായവൻ കരങ്ങൾ അറിവായുധങ്ങൾ പേറി

നരികൾ വാഴും ഈ വനത്തിൽ പുലികളായി മാറിടാം.. നീ വാ..

പാറകൾ തുളച്ചു നീരു തേടി വേരു പോലേ ഓടി

പാതകൾ തെളിച്ചു നീതി തേടി കാറ്റുപോലെ.. ഓടി

ഭീതികൾ എരിച്ചു

കെടാ ജ്യോതിയായി പടർന്നുകേറി

പാതി കടൽ താണ്ടി...

മീതി എത്ര ബാക്കി?...