വാ
തോളു തോളോട് തോൾ ചേർന്ന് പോരാടിടാം
തീയായിടാം
അതിർത്തികൾ തകർത്തിടാൻ വാ
വീണാൽ എരി നക്ഷത്രമായി വീണിടം
അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടാം
മടക്കിവെച്ച പുസ്തകത്തിലെ മൂർച്ഛയുള്ള വാക്കു എടുത്തു തോക്കുകൾ അറിഞ്ഞിടാൻ വാ
വീണാൽ എരി നക്ഷത്രമായി വീണിടാം
അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടം
വീണാൽ എരി നക്ഷത്രമായി വീണിടം
അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടാം
വാ....
കനൽ കൊതിച്ചവർക്കു ഒറ്റമരക്കാടാകാം
വരണ്ട ചത്ത മണ്ണിൽ ഒറ്റ തുള്ളി മഴയാകാം
ഇരുണ്ട പാതയിൽ ഒരു നുറുങ്ങുവെട്ടം ആകാം
നിശബ്ദരായവർക്ക് ശബ്ദമായി മാറി.. നീ വാ..
അഴിക്കലിൽ വാക്കുകൾ അടങ്ങുകില്ല ഒടുങ്ങുകില്ല
ആൾ മരിച്ചുപോകിലും ആശയം മരിക്കുകില്ല
തലനരച്ച പോത്തിലും മാനം അതിൽ ഒരു നരയതില്ല
മെയ് തളർന്ന പോത്തിലും പോയി വളർന്ന കഥയതില്ല
വാ..
എവിടെ മർദ്ദനങ്ങൾ അവിടെ ഉയരണം കരങ്ങൾ
എവിടെ വർഗ്ഗവാദം അവിടെ ഉയരണം സ്വരങ്ങൾ
എവിടെ മനിതൻ അടിമ അവിടെ വിപ്ലവങ്ങൾ ആകണം
എവിടെ ചങ്ങലകൾ അവിടെ കൂട്ടങ്ങളായി വാ
പോർക്കളം ഈ പാരിൽ വാഴുവാൻ ധീരൻ ആവണം
പേമഴക്ക് മേൽ പരുന്തു പോലെ നാം പാറണം
ഇരകളായവൻ കരങ്ങൾ അറിവായുധങ്ങൾ പേറി
നരികൾ വാഴും ഈ വനത്തിൽ പുലികളായി മാറിടാം.. നീ വാ..
പാറകൾ തുളച്ചു നീരു തേടി വേരു പോലേ ഓടി
പാതകൾ തെളിച്ചു നീതി തേടി കാറ്റുപോലെ.. ഓടി
ഭീതികൾ എരിച്ചു
കെടാ ജ്യോതിയായി പടർന്നുകേറി
പാതി കടൽ താണ്ടി...
മീതി എത്ര ബാക്കി?...

No comments:
Post a Comment