മലയാത്താ മനുഷ്യൻ കുഴിച്ച കുഴിയിൽ ഞാൻ വീണു പോയി ജീവൻ കയ്യിൽ പിടിച്ചു കിടക്കുകയാണ് ഒന്നു വരൂ
നിൻറെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചു മനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ നിനക്ക് നീ താൻ പകരം
നിൻറെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചു മനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ നിനക്ക് നീ താൻ പകരം
ഒരു കാട്ടിൽ ഒരു കുട്ടിയാന അമ്മയോടൊപ്പം സന്തോഷത്തോടെ വിഹരിച്ചിരുന്നു സന്തോഷത്തോടെ
ആകാശത്തൊരു താരകം ഇല്ലാതായി പോയാൽ ആരറിയാൻ
ഒരു നൂറു കിളികളിൻ കൂട്ടത്തിൽ ഒരു ചിറകിൻ വേദന ആരറിയാൻ
നൂറു പൂക്കളിന്‍ തോട്ടത്തിൽ ഒരു കളയിൻ കഥ അത് ആരു പറയാൻ
ജീവിതമെന്നൊരു ഓട്ടത്തിൽ വീണുപോയവരെ ആര് നിനയ്ക്കാൻ
വിട്ടുകളയല്ലേ വീരാ വിട്ട് കളയല്ലേ
എന്നെ ആർക്കും മഴുവിനും ഉടലിൻ മീതെ തണൽ വിരിക്കും കനിയൂറ്റി പശിയടക്കും
എന്നെ എരിക്കാൻ കൊളുത്തി വിട്ട തീയിൽ
ഞാൻ വിളക്കുമരം പോലെ പലയാനത്തിനും കരതെളിക്കും
ഇരുളിൽ താനെൻ പിറപ്പ്
ഇരുളിൽ തന്നെ മരിപ്പ്
ഇടയിൽ വാഴും വാഴ്വിലെ
ഞാനും വെട്ടം കാണും ഉറപ്പ്
ഞാനെന്തേ വനത്തിൽ ആനയെ പോലെ അലഞ്ഞു
വാരിക്കുഴി അതിൽ വീണു മനം മുറിഞ്ഞു
നാട്ടുമൃഗങ്ങളാൽ നായാടപ്പെട്ടു കാട്ടിൽ
യന്ത്രങ്ങൾ മുരണ്ടു ജന്തുക്കൾ വിരണ്ടു
അമ്മ കാത്തിരിക്കുന്നു കാട്ടിൽ നിന്നും വന്ന കാറ്റതു പറഞ്ഞു എനിക്ക് പോകണം എനിക്ക് പോയേ പറ്റൂ
നിൻറെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചു മനസ്സിലോ ഇത്ര ഭാരംഭാരം
തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ നിനക്ക് നീ താൻ പകരം
നിൻറെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചു മനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ നിനക്ക് നീ താൻ പകരം

No comments:
Post a Comment