Friday, 2 May 2025

നായാട്ടിന് നരബലി ഇര നീ ഞാൻ lyrics Malayalam

നായാട്ടിന് നരബലി ഇര നീ ഞാൻ

കാട്ടിൽ നരി തേടും മുയൽ നീ ഞാൻ

പോരിൽ തേരു തകർന്നുടവാൾ ഉടഞ്ഞ മാവീരർ നീ ഞാൻ

മഴ നീരു വീഴുവാൻ കാത്തിരുന്ന പല കാട്ടുപൂക്കളിൻ വേരു കരിഞ്ഞു

വ്യവസ്ഥകൾ പെരുമ്പാമ്പ് പോൽ വരിഞ്ഞതിൽ നാം മാപ്പാഉടഞ്ഞു

ഈ ഭൂമി പന്തതിൽ ആദിയും അന്തിയുമില്ലാതെ നാം അലഞ്ഞു

നാം ചോര ചൂരടിച്ചു പല വേട്ട നായ്ക്കളോ പുറകെ അലഞ്ഞു

പതിയെ എന്നുയിരൊരു ചാലായ് പുഴയായി കടലായി സർവ്വം നിറഞ്ഞു

ആഴക്കടലു കടന്നതിലലയിൽ മിച്ചം നുരയായി മറഞ്ഞു

പതിയെ എന്നുയിരൊരു ചാലായ് പുഴയായി കടലായി സർവ്വം നിറഞ്ഞു

ആഴക്കടലു കടന്നതിലലയിൽ മിച്ചം നുരയായി മറഞ്ഞു

നായാട്ടിന് നരബലി ഇര നീ ഞാൻ

കരകാട്ടിൽ നരി തേടും മുയൽ നീ ഞാൻ

പോരിൽ തേര് തകർന്നുടവാൾ ഉടഞ്ഞ മാവീരർ നീ ഞാൻ

പോരിൽ തേരു തകർന്നുടവാൾ ഉടഞ്ഞ മാവീരർ

ഒരു കാട്ടുചെടിയിലയിൽ പ്രാണൻ പൊതിഞ്ഞ്

ഇരവും പകലും അത് കാക്കാൻ കിണഞ്ഞ്

പാതിരാത്രിയിൽ ഭീതി പടർന്നീ മഴക്കാടുകൾ

തീയിൽ അമർന്നൊരു കാട്ടുചെടിയിലയിൽ പ്രാണൻ പൊതിഞ്ഞ് ഇരവും പകലും അത് കാക്കാൻ കിണഞ്ഞ് പാതിരാത്രിയിൽ ഭീതി പടർന്നി മഴക്കാടുകൾ തീയിലമർന്ന്

കാർമേഘം

താഴെ ചെറു പറവകളായ് നാം എങ്ങോ പറന്ന്

പുൽനാമ്പിൻ മേലെ ഒരു ജലതുള്ളി പോൽ പ്രാണൻ ഇരുന്ന്

 കരകാടുകളഖിലലോകവും ആശകളും നാം പണ്ടേ മറന്ന്

കഴുമരമതിലഭയം തേടി കനവുകളും മണ്ണോടു മറഞ്ഞ്

നായാട്ടിന് നരബലി ഇര നീ ഞാൻ

കാട്ടിൽ നരി തേടും മുയൽ നീ ഞാൻ

പോരിൽ തേര് തകർന്നുടവാൾ ഉടഞ്ഞ മാവീരർ നീ ഞാൻ

ഞാൻ ഞാൻ ഞാൻ

എരിതീയിൽ ഉരുകി ഉരുകി എന്നുയിര് കുരുതി കുരുതി

പതിയെ ചുടുനീർ പരന്നത് കൂണുറുമ്പു പരതി

എരിതീയിൽ ഉരുകി ഉരുകി എന്നുയിര് കുരുതി കുരുതി

പതിയെ ചുടുനീർ പരന്നത് കൂണുറുമ്പു പരതി

കാർമേഘം താഴെ ചെറു പറവകളായ് നാം എങ്ങോ പറന്ന്

പുൽനാമ്പിൻ മേലെ ഒരു ജലത്തുള്ളി പോലെ പ്രാണൻ ഇരുന്ന്

കരകാടുകളഖിലലോകവും ആശകളും നാം പണ്ടേ മറന്ന്

കഴുമരമതിലഭയം തേടി കനവുകളും മണ്ണോടു മറഞ്ഞ്

നായാട്ടിന് നരബലി ഇര നീ ഞാൻ

കാട്ടിൽ നരി തേടും മുയൽ നീ ഞാൻ

പോരിൽ തേര് തകർന്നുടവാൾ ഉടഞ്ഞ മാവീരർ നീ ഞാൻ

No comments:

Post a Comment