സിറിയ നിൻ മാറിലെ മുറിവിൽ
ചോരയൊലിപ്പതിൽ ഈച്ചയരിപ്പൂ
കൊറിയ നിൻ മീതേ
കഴുകൻമാർ പറപ്പൂ കാവലിരിപ്പൂ
മതമിരുളിൽ ഭാരതാമ്പയോ
വെട്ടം തെറ്റിയലഞ്ഞു നടപ്പൂ
മെക്സിക്കൻ കനവുകാളായിരം
ഒരു മതിലാലെ ആരു തടുപ്പൂ
ഇളങ്കയിൽ പുലികൾ ഇനിയും
ദാഹം മാറാത്തോടി നടപ്പൂ
കോംഗോ നിൻ ഘനികളിളായിരം
കുരുന്നു ജീവൻ നൊന്തു മരിപ്പൂ
ഞാൻ വാഴുന്നിടം ഞാൻ വാഴുന്നിടം
ഞാൻ വാഴുന്നിടം ഞാൻ വാഴുന്നിടം
സോമാലിയൻ ബാല്യങ്ങൾ കുടിനീരു തേടി
പല കാതം താണ്ടി
മ്യാൻമാറിൽ ബുദ്ധൻ ആയുധമേന്തി
ചുടുചോര മോന്തി
ആമസൺ വീര നിന്നുടെ മാറു തുളഞ്ഞതിൽ കാട് കരഞ്ഞു
ആഫ്രിക്കൻ പോർക്കളങ്ങളിൽ
ആൺമകനുയിരിനായ് അമ്മ കരഞ്ഞു
ആർട്ടിക്കിൽ പണിമലയുരുകി
കടലുനിറഞ്ഞതിൽ കരകൾ മറഞ്ഞു
ന്യൂയോർക്കിൽ മണ്ണിൻ മകനിൻ
മൂച്ചു നിലച്ചത്തിൽ പോരു നടന്നു
പാലസ്തീൻ പാലനൂറായി
പലായനം ഒരു പതിവായ് മാറി
ചീന നിൻ ചെങ്കെടി താഴെ
ഖുറാൻ എരിഞ്ഞതിൻ മണം പരന്നു
മലാക്കിൽ കണ്ണീർ വീണതിൽ
എന്നെ പെറ്റതായ് ഭൂമി കരഞ്ഞു
പൊള്ളയ്ക്കു നീ പാടാപ്പാട്ടുകൾ
ആരതി മണ്ണിൽ കാത്ത് തിരഞ്ഞു
ആസിഫയിനറയടുക്കുവാൻ
ഭഗവാൻ പോലും കാവലിരുന്നു
ഐയ്ലൻ നിൻ കുഞ്ഞിക്കാലുകൾ
കണ്ണീർ കടലിൻ ആഴമളന്നു
ഐയ്ലൻ നിൻ കുഞ്ഞിക്കാലുകൾ
കണ്ണീർ കടലിൻ ആഴമളന്നൂ
ഐലൻ നിൻ കുഞ്ഞിക്കാലുകൾ
കണ്ണീർ കടലിൻ ആഴമളന്നു
ഭൂമി ഞാൻ വാഴുന്നിടം
ഭൂമി ഞാൻ വാഴുന്നിടം
ഭൂമി ഞാൻ വാഴുന്നിടം
അനുദിനം നരകമൊയ് മാറുന്നിടം
ഭൂമി ഞാൻ വാഴുന്നിടം
ഭൂമി ഞാൻ വാഴുന്നിടം
ഭൂമി ഞാൻ വാഴുന്നിടം
അനുദിനം നരകമായ് മാറുന്നിടം
ഭൂമി ഞാൻ വാഴുന്നിടം
ഭൂമി ഞാൻ വാഴുന്നിടം
ഭൂമി ഞാൻ വാഴുന്നിട്
അനുദിനം നരകമായ് മാറുന്നിടം

No comments:
Post a Comment