രാരിരാരിരേ
രാരിരാരിരേ
രാരിരാരിരേ
രാരിരാരിരേ
ഒരുത്തി ഒരുത്തീ
ഒരുത്തി ഒരുത്തീ
കള്ളിക്കാട്ടിലെ മുള്ളു ചെടിപ്പോൽ ഒരുത്തി
കണ്ണാടി നെഞ്ചിൽ കല്ല് വീണപ്പോൾ ഒരുത്തി
മുന്തിരിക്കള്ളു കണ്ണുകൊണ്ടെന്നെ മയക്കി മയക്കി
എണ്ണ കറുമ്പിയെ
നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മരിച്ചു
രണ്ടാം പിറവിയെ
ഇത് രണ്ടാം പിറവിയെ
ആ കുപ്പത്തൊട്ടിയിൽ മാണിക്യത്തെ കണ്ടുപിടിച്ചവൾ
അതിനെ മിന്നലുകൊണ്ടു നൂല് കോർത്തു നെഞ്ചിലണിഞ്ഞവൾ
കത്തിയെരിയെരിയും സൂര്യനെ പൊട്ടു പോലെ തൊട്ട
നിന്റെ പട്ടുപോലത്തെ വിരലുകണ്ടാൽ പാറക്കല്ലും പൊട്ടും
നിന്നെ വാൻഗോഗ് വരച്ചതോ
മെർലിൻ മൻഡ്രോ വീണ്ടും മണ്ണിൽ ജനിച്ചതോ
സൂഫി കവിത മുന്നിൽ പെണ്ണായി പിറന്നതോ
സോവിയറ്റ് യൂണിയൻ എന്നിൽ വിപ്ലവം പിറന്നതോ ആ
നിന്റെ പേര് കവിതയോ
രാത്രി ഉറക്കം കെടുത്താൻ ആരുനീ...
മാടൻ മറുതയൊ
നിന്നെ കനവ് കാണാൻ രാത്രിയെല്ലാം വിണ്ണായ് വെറുതെയോ..
വെന്തു ചാരമായ് കിടന്നു നിന്ന്
ഫീനിക്സ് പറവയോ
കറുപ്പ് റാണി പേരിലെന്നെ
തറക്കാനടിച്ച ആണി
നിന്റെ കണ്ണുപെട്ടതു മുതൽ പോലും ഞാനീ അരികിൽ
വാ നീ അധര മധുരമെനിക്കു താ നീ
സ്വർഗ്ഗ വാതിലിനേണ്ണി
എന്റെ ദാഹം തീർക്കും പാനി
എൻ മോഹം തീർക്കുമോ നീയും
മോണലോവയേ
മോഹ ലാവയേ
എന്റെ നാളെയേ
പ്രേമ ലീലയേ
നീ ചിരിച്ചാൽ ബിഥൊവനൊ
നിന്നെ പെറ്റത് ഏത് മഹാനോ
ഞാൻ നാഗസാക്കി ഹിരോഷിമ
എന്നിൽ വന്നു വീഴാമോ
എന്റെ ലിബിയ നിന്റെ തെരുവിൽ കിടന്നു മരിക്കും ഞാൻ
അറിയൂ നോർത്ത് കൊറിയ
നിന്റെ തടവറയിൽ
അടിയറവു ഞാൻ പറയാം
മോണലോവയേ
മോഹ ലാവയേ
എന്റെ നാളെയേ
പ്രേമ ലീലയേ

